LATEST NEWS

Related Posts

MOREBUSINESSഎൻസിഎ എറണാകുളം സോണൽ കോൺഫ്രൻസ് 29ന്

എൻസിഎ എറണാകുളം സോണൽ കോൺഫ്രൻസ് 29ന്

കൊച്ചി: സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് എളുപ്പത്തിൽ പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന നിധി കമ്പനികളുടെ കൂട്ടായ്മയായ നിധി കമ്പനീസ് അസോസിയേഷൻറെ (എൻ സി എ) എറണാകുളം സോണൽ കോൺഫ്രൻസ് ഈ മാസം 29ന് കൊച്ചിയിൽ നടക്കും.

ഞായറാഴ്ച രാവിലെ 9.30ന് വൈറ്റില ഹോട്ടൽ ബ്രോഡ് ബിനിൽ ആരംഭിക്കുന്ന സമ്മേളനത്തിൻറെ ഉദ്ഘാടനം മേയർ അഡ്വ. വി. കെ മിനിമോൾ നിർവഹിക്കും. ഡെപ്യൂട്ടി മേയർ ബി. ആർ സുധീർ ചാരിറ്റി ഫണ്ടുകളുടെ വിതരണവും സംസ്ഥാന പ്രസിഡൻറ് ഡേവിസ് എ. പാലത്തിങ്കൽ വാർഷിക പൊതുയോഗവും ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി എ.എ സലീഷ് മുഖ്യാതിഥി ആയിരിക്കും. വിദ്യാഭ്യാസം, മികച്ച നിധി കമ്പനികൾ, ബിസിനസ് എക്സലൻസ് അവാർഡുകളുടെ വിതരണം, ചർച്ച ക്ലാസുകൾ എന്നിവയാണ് മറ്റു പരിപാടികളെന്ന് സോണൽ പ്രസിഡൻറ് എം. വി മോഹനൻ, വൈസ് പ്രസിഡൻറ് ഡോ. കെ. പത്മനാഭൻ, സെക്രട്ടറി കെ.ഒ വർഗീസ്, സംസ്ഥാന സെക്രട്ടറി യു.ടി രാജൻ, ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ കൺവീനർ സിജോ പീറ്റർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here